Friday 18 May 2012

Poor Man എന്ന പാവം മനുഷ്യനും ബ്ലോഗിലേക്ക്

ഞാന്‍ ഒരു  പാവം കര്‍ഷകന്‍
എനിക്ക് ഒന്നിനെയും പറ്റി കാര്യമായ ഒരറിവും ഇല്ല എന്ന അറിവാണ് എന്റെ ശക്തി ..

എല്ലാവരും ബ്ലോഗ് എഴുതുന്നു ...അതുകണ്ട് കുറെ നാള്‍ ആയി ഞാനും ആഗ്രഹിക്കുന്നു എനിക്കും ഒരെണ്ണം വേണമെന്ന് ..
ഇത് വരെ മറ്റുള്ളവരുടെ ബ്ലോഗുകള്‍ വായിച്ചപ്പോള്‍ തോന്നിയതാണ് എന്തെങ്കിലും കുത്തി കുറിക്കാന്‍
അത് ആരെങ്കിലും വായിച്ചു എന്തെങ്കിലും പറഞ്ഞു കേള്‍ക്കാന്‍ കൊതിക്കുന്നു ...
ഗൂഗിള്‍ തരുന്ന സൌജന്യം അല്ലെ ..ഒരെണ്ണം തുടങ്ങി ...
എത്രനാള്‍ മുന്നോട്ടു പോകണം എന്നൊന്നും തീരുമാനിച്ചിട്ടില്ല ...

ഒരു പാട് കാരണങ്ങളാല്‍ എന്റെ വ്യക്തിത്വം തല്ക്കാലം വെളിപ്പെടുത്തുന്നില്ല ..അല്ലെങ്കില്‍ തന്നെ
അതിന്റെ ആവശ്യവും ഇല്ലെന്നു തോന്നുന്നു ..മുഖം നോക്കാതെ ഉള്ളത് പറയാന്‍ അതാകും നല്ലത് ..
ബ്ലോഗില്‍ തല്‍ക്കാലം രചനകള്‍ ഒന്നും ഇല്ല ..ആദ്യം എന്നെയൊന്നു നിങ്ങള്ക്ക് പരിചയമാകട്ടെ
എന്നിട്ടാകാം പോസ്റ്റും പോസ്റ്റ്‌ മോര്ട്ടവുമൊക്കെ ...

എന്ന് നിങ്ങളുടെ
Poor Man

16 comments:

  1. അറിവില്ല എന്ന അറിവാണ് എന്റെ ശക്തി
    അനുഗ്രഹിക്കുക

    ReplyDelete
  2. അറിവില്ല എന്ന അറിവാണ് എന്റെ ശക്തി......

    ശരിയായ അറിവിന്റെ ലക്ഷണമാണത്. പോസ്റ്റുകളില്‍ കാണട്ടെ എന്തായാലും. ആശംസകള്‍

    ReplyDelete
  3. അതെ. പോരട്ടെ പോസ്റ്റുകൾ

    ReplyDelete
  4. എല്ലാവര്ക്കും നന്ദി ...

    ReplyDelete
  5. ഗംഭീരമായി തന്നെ തുടങ്ങൂ.. പോസ്റ്റുകൾ വരട്ടെ.....!!

    ReplyDelete
  6. തുടങ്ങിക്കോളൂ.... ഇനി പോസ്ടുകളുടെ ബഹളം തുടങ്ങാം....

    ReplyDelete
  7. പ്രോല്‍സാഹനം നല്‍കുന്ന സുഹൃത്തുക്കള്‍ക്ക് ഒരിക്കല്‍ കൂടി നന്ദി

    ReplyDelete
  8. ഇതുപോലെയായിപ്പോകാതിരിക്കട്ടെ.
    ദാ കിടക്കുന്നു സൂപ്പർ ബ്ലോഗുകൾ

    ReplyDelete
  9. പ്രിയപ്പെട്ട കര്‍ഷക സുഹൃത്തേ,
    സുപ്രഭാതം!
    ഒരുപാട് വയലുകള്‍ സ്വന്തമായുണ്ടായിരുന്ന തറവാട്ടിലെ ജീവിതം മനോഹരമായിരുന്നു!
    കര്‍ഷകന്‍ നാടിന്റെ നട്ടെല്ലാണ്, പാവമല്ല. :)
    അറിവില്ല എന്ന തിരിച്ചറിവാണ് മുന്നോട്ടു പോകാനുള്ള പ്രേരകശക്തി !
    ഇനി, ആത്മവിശ്വാസത്തോടെ, എഴുതിത്തുടങ്ങു...!
    ആശംസകള്‍ !ഭൂലോകത്തേക്ക് സ്വാഗതം !
    സസ്നേഹം,
    അനു

    ReplyDelete
  10. അനുഗ്രഹിക്കാന്‍ ഞാനാളല്ല....
    ആശംസകള്‍ അര്‍പ്പിക്കുന്നു.....
    മംഗളങ്ങള്‍ നേരുന്നു.....
    പോസ്റ്റുകള്‍ക്കായി കണ്‍ പാര്‍ക്കുന്നു.........

    ReplyDelete
  11. ഭാവുകങ്ങള്‍.........., ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ............

    ReplyDelete
  12. ഇന്നീപ്പോ എഴുതന്നേയ്...ആശംസകള്‍

    ReplyDelete