Showing posts with label തുടക്കം. Show all posts
Showing posts with label തുടക്കം. Show all posts

Friday, 18 May 2012

Poor Man എന്ന പാവം മനുഷ്യനും ബ്ലോഗിലേക്ക്

ഞാന്‍ ഒരു  പാവം കര്‍ഷകന്‍
എനിക്ക് ഒന്നിനെയും പറ്റി കാര്യമായ ഒരറിവും ഇല്ല എന്ന അറിവാണ് എന്റെ ശക്തി ..

എല്ലാവരും ബ്ലോഗ് എഴുതുന്നു ...അതുകണ്ട് കുറെ നാള്‍ ആയി ഞാനും ആഗ്രഹിക്കുന്നു എനിക്കും ഒരെണ്ണം വേണമെന്ന് ..
ഇത് വരെ മറ്റുള്ളവരുടെ ബ്ലോഗുകള്‍ വായിച്ചപ്പോള്‍ തോന്നിയതാണ് എന്തെങ്കിലും കുത്തി കുറിക്കാന്‍
അത് ആരെങ്കിലും വായിച്ചു എന്തെങ്കിലും പറഞ്ഞു കേള്‍ക്കാന്‍ കൊതിക്കുന്നു ...
ഗൂഗിള്‍ തരുന്ന സൌജന്യം അല്ലെ ..ഒരെണ്ണം തുടങ്ങി ...
എത്രനാള്‍ മുന്നോട്ടു പോകണം എന്നൊന്നും തീരുമാനിച്ചിട്ടില്ല ...

ഒരു പാട് കാരണങ്ങളാല്‍ എന്റെ വ്യക്തിത്വം തല്ക്കാലം വെളിപ്പെടുത്തുന്നില്ല ..അല്ലെങ്കില്‍ തന്നെ
അതിന്റെ ആവശ്യവും ഇല്ലെന്നു തോന്നുന്നു ..മുഖം നോക്കാതെ ഉള്ളത് പറയാന്‍ അതാകും നല്ലത് ..
ബ്ലോഗില്‍ തല്‍ക്കാലം രചനകള്‍ ഒന്നും ഇല്ല ..ആദ്യം എന്നെയൊന്നു നിങ്ങള്ക്ക് പരിചയമാകട്ടെ
എന്നിട്ടാകാം പോസ്റ്റും പോസ്റ്റ്‌ മോര്ട്ടവുമൊക്കെ ...

എന്ന് നിങ്ങളുടെ
Poor Man